Rajeev Nair
കുറച്ചു മാസങ്ങൾക്ക് മുമ്പ് ഒരു റോഡ് ആക്സിടന്റ്റിൽ പെട്ട് കുറച്ചു നാൾ കിടപ്പായി.
കമ്പനി ആവശ്യത്തിനു വേണ്ടി ഉള്ള യാത്രയിൽ ആയിരുന്നു. കമ്പനി അക്കൌണ്ടൻറ് ജാവേദ് ഖാനും
ഞാനും കൂടി ആയിരുന്നു യാത്ര. കമ്പനിയുടെ ഒരു ബ്രാഞ്ച് ഓഡിറ്റിങ്ങ് ആയിരുന്നു യാത്രയുടെ ഉദ്ദേശ്യം. ഡ്രൈവ് ചെയ്തിരുന്നത് ജാവേദ് ഭായി ആയിരുന്നു. ആക്സിടൻറ്, പിന്നെ എനിക്ക് ഒന്നും ഓർമയില്ല. ഞാൻ ന്യുറോസർജറി ഐ സി യു വിൽ കിടക്കുന്നതേ ഓർമയുള്ളൂ. ബോധം ഇല്ലാതെ അവിടെ കൊണ്ട് വന്നത് ആണെന്നും ഒരു ദിവസം ബോധം ഇല്ലാതെ കിടന്നെന്നും നഴ്സ് പറഞ്ഞു. മുഖത്ത് മാസ്കും കൈകളിൽ ഡ്രിപ്പും, മൂത്രം പോകാൻ റ്റ്യുബും, കാലുകളിൽ ബാൻ ഡേജും പിന്നെ വേദനകളും... ഇപ്പോഴും അത് ഒരു പേടി സ്വപ്നം ആയി എന്നെ പിൻതുടരുന്നു.
ബോധം വന്നു പിറ്റേന്ന് എന്നെ അസ്ഥി രോഗ വിഭാഗത്തിന് കൈമാറി. ഇടതു കാലിൽ രണ്ടോ മൂന്നോ അസ്ഥികൾ ഓടിഞ്ഞിട്ടുണ്ട് പോലും. രണ്ടു ദിവസം കഴിഞ്ഞു ഓപെറേഷൻ നടത്തി കമ്പിയും സ്ക്രൂവും ഒക്കെ ഇട്ടു അത് ഉറപ്പിച്ചു. പിന്നെയും കിടപ്പിൽ തന്നെ. ഇടതു കാലിൽ ഭാരം കൊടുക്കരുത് എന്നാണ് പറഞ്ഞത്. ഒരു റൂമിൽ ഒറ്റക്കുള്ള കിടപ്പ്. തിരിഞ്ഞു
കിടക്കാൻ പോലും സഹായം വേണം. കട്ടിൽ സൈഡിൽ ഒരു ബെൽ സ്വിച്ച് ഉണ്ട്.
ആവശ്യത്തിനു അത് അടിച്ചാൽ ഉടൻ നഴ്സ് വരും. മൂക്കിൽ ഭക്ഷണത്തിന് ഒരു റ്റ്യുബും, മൂത്രം
പോകാൻ ഒരു റ്റ്യുബും. സന്ദർശകർ പാടില്ല. രാവിലെയും രാത്രിയും ഒരു പറ്റം ഡോക്ടർമാർ
വരും. പിന്നെ നഴ്സും. ക്ലീനിംഗ് സ്റ്റാഫും, അല്ലാതെ മറ്റു മനുഷ്യർ ഒന്നും ഭൂമിയിൽ ഇല്ല.
എപ്പോഴും റൂമിലെ ലൈറ്റ് മാത്രം. സമയം എത്ര ആയി..? രാത്രി ആണോ, പകൽ ആണോ..? ഇതൊന്നും അറിയില്ല. തീയതി എത്..?ആഴ്ചയിലെ ഏതു ദിവസം..? ഒന്നും അറിയില്ല.
ഏതു മലമുകളിലും ഓടിക്കയറാം എന്ന് അഹങ്കരിച്ചിരുന്ന എനിക്ക് ആ കിടപ്പ് അസഹനീയം ആയിരുന്നു. ഇപ്പോൾ ദിനചര്യക്ക് പോലും പരസഹായം വേണം. 3-4 ദിവസം കഴിഞ്ഞു
റ്റ്യുബുകൾ എടുത്തു മാറ്റി. പിന്നെ ടോയ്ലേറ്റിൽ പോകണം എങ്കിൽ ബെൽ അടിക്കും. നഴ്സ് വന്നു ക്രച്ചസ് വെച്ച് തരും. ഇടതു കാൽ നിലത്തു മുട്ടാതെ, താങ്ങി ടോയ്ലേറ്റിൽ എത്തിച്ചു തരും. തിരിച്ചു വരുമ്പോഴേക്കും ആകെ ക്ഷീണിച്ചിട്ടുണ്ടാകും. മടുത്തു ജീവിതം. ഇങ്ങനെ ജീവിക്കണോ എന്ന് പോലും തോന്നിത്തുടങ്ങി. എന്നെ ഏതെങ്കിലും വാർഡിലേക്ക് മാറ്റാമോ എന്ന് ഞാൻ നഴ്സിനോട് ചോദിച്ചു. പറ്റില്ല, ഓപണ്‍ കമ്യുണേറ്റട് ഫ്രാക്ചർ ആണെന്നും അത് കൊണ്ട് ആണ് ബാരിയർ നഴ്സിംഗ് എന്നും മറുപടി കിട്ടി. എന്നാണാവോ ഇവരൊക്കെ മനുഷ്യർക്ക് മനസ്സിലാകുന്ന ഭാഷയിൽ പറയുക..! എനിക്ക് ഒന്നും മനസ്സിലായില്ല. അത് എല്ലാം വാർഡിൽ വെച്ച് ചെയ്തു കൂടേ എന്നായി ഞാൻ. എനിക്ക് മനുഷ്യരെ കാണാമല്ലോ..
ആ പാവം പ്രായം ചെന്ന ഫിലിപ്പിനോ നഴ്സ് ചിരിച്ചു കൊണ്ട് പറഞ്ഞു അങ്ങനെ ചെയ്താൽ ഇൻഫെക്ഷനു ചാൻസ് ഉണ്ടെന്നു.. അങ്ങനെ ചെയ്തില്ലെങ്കിൽ എനിക്ക് ഭ്രാന്ത് വരാൻ ചാൻസ് ഉണ്ടെന്നു ഞാനും പറഞ്ഞു. അവർ ചിരിച്ചു. വേഗം സുഖമാകും എന്ന് ആശ്വസിപ്പിച്ചു.
ആരെയും കാണാതെ, മൊബൈലോ കമ്പ്യുട്ടെറോ ഇല്ലാതെ, ലോകവും ആയി ഒരു ബന്ധവും ഇല്ലാതെ, ഏകാന്തതയിൽ വേദന സഹിച്ചു ഞാൻ ആ ആശുപത്രി കിടക്കയിൽ നിസ്സഹായനായി കിടന്നു. ഒരു സൌഹ്രദത്തിൻറെ, ഒരു സ്നേഹത്തിൻറെ വില എന്തെന്ന് അപ്പോൾ ഞാൻ അറിഞ്ഞു. കണ്ണുള്ളപ്പോൾ കണ്ണിൻറെ വില അറിയില്ല എന്ന് പറയുന്നത് എത്ര വാസ്തവം. പല സമയങ്ങളിലും എൻറെ അമ്മയെ ഓർത്തു കണ്ണ് നിറഞ്ഞു. എനിക്ക് എന്നും സ്നേഹത്തിൻറെ പര്യായം അമ്മ ആണ്. ഏതാണ്ട് എല്ലാവർക്കും അങ്ങനെ തന്നെ ആണല്ലോ... എൻറെ ഈ കഷ്ടപ്പാടുകൾ ഒന്നും അമ്മ അറിഞ്ഞിട്ടില്ല. വിളിക്കാൻ ഒരു മാർഗവും ഇല്ല..
രണ്ടു ദിവസം കഴിഞ്ഞു ഒരു രാത്രി ഡ്യുട്ടിക്കു വന്നത് ഒരു ചെറുപ്പക്കാരൻ മേയ്ൽ നഴ്സ് ആയിരുന്നു.
കണ്ടാൽ ഒരു ഇന്ത്യനെ പോലെ ഉണ്ട്. സുന്ദരൻ ഒന്നും അല്ല എങ്കിലും വിരൂപൻ അല്ല. കാണാൻ ഒരു
സാധാരണക്കാരൻ. ബിപി, പൾസ്, ടെമ്പറെച്ചർ എല്ലാം ചാർട്ടിൽ എഴുതി. എന്നിട്ട് എന്നോട്
ഒരു ചോദ്യം
"നാട്ടിൽ എവിടാ..?"
ലോകത്തിലെ ഏറ്റവും മധുരമായ ഭാഷ മലയാളം ആണെന്ന്
എനിക്ക് അപ്പോൾ തോന്നി. എനിക്ക് സന്തോഷം സഹിക്കാൻ വയ്യാതായി. ഞാൻ അറിയാതെ എന്റെ കണ്ണു നിറഞ്ഞു..
"എന്താ..? വേദന ഉണ്ടോ..?"
എന്നായി അവൻ. ഞാൻ എൻറെ ഒറ്റപ്പെടലിൻറെ വേദന ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു. അവൻ ഒന്നും പറയാതെ എൻറെ തലയിൽ തലോടി. മൌനം എത്ര വാചാലം ആണെന്ന് അന്നറിഞ്ഞു..
ഞങ്ങൾ പരിചയപ്പെട്ടു. കോട്ടയം ജില്ലക്കാരൻ. എൻറെ സമപ്രയക്കാരൻ. കുറെ സംസാരിച്ചു. ജോബിൻ എന്നാണ് പേര്. കുറച്ചു കഴിഞ്ഞപ്പോൾ അവൻറെ പോക്കറ്റിൽ പേജർ ബീപ് ശബ്ദം ഉണ്ടാക്കി. ഉടൻ അവൻ പോയി. അന്ന് രാത്രി പലതവണ അവൻ എൻറെ റൂമിൽ വന്നു. ഞങ്ങൾ നല്ല കൂട്ടുകാരായി. ഞാൻ എൻറെ വിഷമങ്ങൾ എല്ലാം തുറന്നു പറഞ്ഞു. അവൻ എല്ലാം ക്ഷമയോടെ കേട്ടു. തുറന്നു പറഞ്ഞാൽ മനസ്സിൻറെ ഭാരം കുറയും. എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അന്ന് ടോയ്ലറ്റിൽ പോകാൻ അവൻ സമ്മതിച്ചില്ല. ബെഡ് പാൻ വെച്ചു തന്നു.
പിറ്റേന്ന് രാത്രി അവൻ കുറെ മാസികകളും ബുക്കും കൊണ്ട് വന്നു തന്നു. കൂടെ പഴയ ഒരു
നോക്കിയ ഫോണിൽ സിം ഇട്ടു അതും തന്നു. അവൻ മുമ്പ് ഉപയോഗിച്ചിരുന്ന മൊബൈൽ
ആയിരുന്നു. സിം അവൻറെ റൂം മേറ്റ്ൻറെ ആണ്. അയാൾ വെക്കേഷനിൽ ആണ്. ഞാൻ
ആദ്യമായി അമ്മയെ വിളിച്ചു സംസാരിച്ചു. കരച്ചിൽ കുറെ കേട്ടു. വളരെ ലഘു ആയെ ഞാൻ എന്തും പറഞ്ഞുള്ളൂ.
പിന്നെ കമ്പനിയിൽ സുഹ്രത്തിനെ വിളിച്ചു. അപ്പോൾ ആണ് ജെവേദ് ഭായി ആ ആക്സിടന്റിൽ മരിച്ചു എന്നറിയുന്നത്. വളരെ സങ്കടം തോന്നി. ഞാൻ ജോലി ചെയ്യുന്ന വിഭാഗത്തിൻറെ തലവൻ ആണെങ്കിലും ഒരു സുഹ്രത്തിനെ പോലെ ആയിരുന്നു. പ്രായ വ്യത്യാസം പോലും കണക്കാക്കാതെ ആണ് പെരുമാറിയിരുന്നത്. ജോലി തുടങ്ങിയ കാലത്ത് ക്ഷമയോടെ തെറ്റുകൾ തിരുത്തി, പ്രോത്സാഹിപ്പിച്ചിരുന്നു. ലക്നോ ഉർദുവിൽ ഉള്ള ആ സംസാരം മനസ്സിലായില്ലെങ്കിലും ഒരു സംഗീതം പോലെ തോന്നിയിരുന്നു. ആ വേർപാട് ഇന്നും മനസ്സിൽ ഒരു നോവ് ആയി നിൽക്കുന്നു.
വീണ്ടും ഒരാഴ്ച കൂടി കഴിഞ്ഞു ഡിസ്ചാർജ് ചെയ്തു. പ്ലാസ്റ്ററും ബാൻ ഡേജും എല്ലാം മാറ്റി.
ഇടതു കാലിൽ ഭാരം കൊടുക്കരുത് എന്ന് നിർദേശിച്ചു. പോകാൻ സമയത്ത് എൻറെ
സാധനങ്ങൾ ആക്സിടന്റ്റ് സ്ഥലത്ത് നിന്നുകിട്ടിയത് ട്രാഫിക് പോലീസ് ഓഫീസിൽ നിന്നും
നിന്നും ഒരാൾ വന്നു തിരച്ചു ഏൽപിച്ചു. രക്തം ഉണങ്ങിയ ഉടുപ്പ്, 3 കഷണം ആയി
മൊബൈൽ, പൊട്ടിത്തകർന്ന ലാപ്ടോപ്, വലെറ്റ്, കാർഡുകൾ എല്ലാം അതിൽ പെടും..
പുതിയത് ഒന്നും വാങ്ങാൻ കാശും ഇല്ല. പോയി വാങ്ങാൻ ആരോഗ്യവും ഇല്ല.
റൂമിൽ എത്തിയിട്ടും പഴയ കിടപ്പ് തന്നെ. ഇടതു കാൽ മുട്ട് മടക്കാൻ കഴിയില്ല. കമ്പനി മെസ്സിൽ
നിന്നും ഭക്ഷണം എത്തിക്കും. പകൽ സമയങ്ങളിൽ എല്ലാവരും ജോലിക്ക് പോയിരിക്കും.
രാത്രികളിൽ മിക്കവാറും സഹപ്രവർത്തകർ വന്നു കുറച്ചു ഇരുന്നു സംസാരിച്ചിട്ടു പോകും.
ജോബിൻ മിക്ക ദിവസവും വരും. ഓഫ് ദിവസങ്ങൾ കൂടെ തന്നെ താമസിക്കും.
അവൻ വരുന്ന ദിവസം എനിക്ക് സന്തോഷത്തിൻറെ ദിവസം ആണ്. ഒറ്റപ്പെടലിൽ നിന്നും, ഏകാന്ത തടവിൽ നിന്നും ഉള്ള മോചനം. ഞങ്ങൾ എല്ലാം തുറന്നു പറഞ്ഞു തുടങ്ങി.. അവൻ ബി എസ്സി നഴ്സിംഗ് കഴിഞ്ഞു എറണാകുളത്ത് ജോലി ചെയ്തതും അവിടത്തെ തുച്ഛമായ ശമ്പളം, അധിക ജോലി, അധികാരികളുടെ കുതിര കയറൽ. എല്ലാം.. കുടുംബ പ്രാരാബ്ധങ്ങളും. അവൻ TOFEL പരീക്ഷ പാസ്സായതും, പിന്നെ CGFNS പരീക്ഷ ഹോങ്കോങ്ങിൽ പോയി എഴുതിയതും എല്ലാം... എല്ലാം പരസ്പരം കൈമാറി. അമേരിക്ക ആണ് അവൻറെ സ്വപ്നഭൂമി. അവിടെ ജോലിക്ക് നോക്കുന്നുണ്ട് എന്ന് പറഞ്ഞു. അവൻറെ ഇളയപ്പൻറെ മകൻ യുഎസ്സിൽ ഉണ്ട്. ആ വഴിയും നോക്കുന്നുണ്ട് പോലും. എന്തോ, ഞങ്ങൾ അറിയാതെ ഒരു ആത്മ ബന്ധം വളർന്നു. അവൻ പോയാൽ എന്തോ, മനസ്സിൽ ഒരു ഭാരം പോലെ. വീണ്ടും വരുന്നത് വരെ ജീവിതം എന്നാൽ അവനെ കാത്തിരിപ്പ് ആണ് .
ഓഫ് ഡേ അവൻ വന്നാൽ ഉടൻ എൻറെ ത്രീ ഫോർത്തും ടി ഷർട്ടും ഇട്ടു തുടങ്ങി. പൂർണ സ്വാതന്ത്ര്യം എടുത്തു തുടങ്ങി. പിന്നെ സംസാരം, അത് ചിലപ്പോൾ തർക്കത്തിലും എത്തും. ഉച്ച ഊണ് കഴിഞ്ഞ് എൻറെ കൂടെ തന്നെ കട്ടിലിൽ കിടക്കും. ഇതൊക്കെ പതിവായി.
രണ്ടു മൂന്നാഴ്ച അങ്ങനെ പോയി. ഒരു ദിവസം എൻറെ കൂടെ കിടന്നു വർത്തമാനം പറയുന്നതിന് ഇടയ്ക്കു അവൻ പെട്ടെന്ന് ഒരു ചോദ്യം
"എടാ, എനിക്ക് ഒരു സംശയം....?"
ഞങ്ങൾ സംസാരിച്ചിരുന്നത് റിക്രൂട്ട്മെൻറ് തട്ടിപ്പിനെ പറ്റി ആയിരുന്നു. അതിനെ പറ്റി എന്തെങ്കിലും ആയിരിക്കും എന്ന് ഞാൻ കരുതി.
"ഊം..?" ഞാൻ ചോദിച്ചു.
"എനിക്ക് നിന്നോട് പ്രേമം ആണോ എന്നൊരു സംശയം."
ഞാൻ ചിരിച്ചു പോയി. ഞങ്ങൾ തമ്മിൽ ഇന്നേ വരെ പ്രണയത്തെയോ സെക്സിനെയൊ കുറിച്ച് സംസാരിചിട്ടെ ഇല്ല. അത്തരം ഒരു കാര്യം
ഞങ്ങൾ തമ്മിൽ ഉണ്ടാകും എന്ന് സ്വപ്നത്തിൽ പോലും കരുതിയും ഇല്ല. അല്ലെങ്കിലും എല്ല്
നുറുങ്ങി കിടക്കുന്ന എനിക്ക് എന്ത് സെക്സ്..? ഒരു നല്ല കൂട്ടുകാരൻ, അത് മാത്രം ...
"നിനക്ക് ആ സ്വഭാവം ഉണ്ടോ..?"
സ്വവർഗ ബന്ധത്തെ സൂചിപ്പിച്ചു ഞാൻ ചോദിച്ചു.
ഉടൻ അവൻ എന്തോ അരുതാത്തത് പറഞ്ഞ പോലെ, പെട്ടെന്ന് നിശ്ശബ്ദനായി. കുറ കഴിഞ്ഞു എൻറെ കവിളിൽ ചുംബിച്ചു. അന്ന് പിന്നെ ഒന്നും ഉണ്ടായില്ല.
പിന്നീട് അവൻ വന്ന ദിവസം വന്ന ഉടനെ എന്നെ കെട്ടിപ്പിടിച്ചു നെറ്റിയിൽ ചുംബിച്ചു. പിന്നെ സാധാരണ പോലെ സംസാരിച്ചു. അന്ന് ഉച്ചക്ക് അവൻ എന്നെ കെട്ടിപ്പിടിച്ചാണ് കിടന്നത്. പിന്നെ അത് പതിവായി.
രണ്ടു മാസം കഴിഞ്ഞു, ക്രച്ചസ് ഉപയോഗിച്ചു നടന്നു തുടങ്ങി. പതുക്കെ ജോലിക്ക് പോക്കും തുടങ്ങി. പിന്നെ ഞാൻ ക്രച്ചസിൽ നിന്നും മോചിതനായി ഞങ്ങളുടെ പ്രണയവും വളർന്നു. ചുംബനവും കെട്ടിപ്പിടിക്കലും ചില തടകലും ഒക്കെ അല്ലാതെ ഒന്നും സംഭവിച്ചില്ല. ഒന്നിച്ചു ഷോപ്പിംഗ് മാളുകളിൽ കറങ്ങാൻ പോയിത്തുടങ്ങി. അതിനിടക്ക് സ്വാഭാവികമായും
വായനോട്ടവും കമൻറുകളും ഒക്കെ ഉണ്ടായി. അത്തരം യാത്രകളിൽ പല തവണകൾ ആയി
രണ്ടു പേരുടെയും സെക്സ് അനുഭവങ്ങളും കൈമാറി. ഒരിക്കൽ ഞാൻ തുറന്ന് ചോദിച്ചു..
"നിനക്ക് എന്നെ വേണ്ടേ..?"
ഒരു പാർകിൽ വെച്ചായിരുന്നു അത്. അവൻ എന്റെ കൈ പിടിച്ച്
അമർത്തി.
"നീ എപ്പോഴും എന്റെ കൂടെ വേണം. പക്ഷെ നിന്നെ അശുദ്ധമാക്കാൻ
തോന്നുന്നില്ല. കളിപ്പാട്ടങ്ങൾ എത്ര വേണമെങ്കിലും കിട്ടുമല്ലോ..? അതിലൊന്ന് മാത്രം ആയി നിന്നെ ചുരുക്കാൻ എനിക്ക് പറ്റില്ല.."
ഞങ്ങൾ രണ്ടുപേരും അത്യാവശ്യത്തിനു വേറെ മേച്ചിൽ പുറങ്ങൾ തേടിയിരുന്നു. അത് പരസ്പരം പറയുകയും ചെയ്തിരുന്നു. അത് കൊണ്ട് ഈ
പറഞ്ഞത് കേട്ടപ്പോൾ എനിക്ക് ആകെ ചൊറിഞ്ഞു വന്നു.
"മാംസ നിബധ്ധം അല്ല രാഗം... എന്നു പാടാൻ ഞാൻ കവി ഒന്നും അല്ല."
അന്ന് കറക്കം കഴിഞ്ഞു അവനെ കൂട്ടി എൻറെ റൂമിൽ വന്നു. കുറച്ചു അവകാശത്തോടെ തന്നെ പറഞ്ഞു.
"ഇന്നു നീ ഇവിടെ ആണ് കിടക്കുന്നത്. എനിക്ക് നിന്നെ വേണം.."
ഞാൻ തന്നെ മുൻകൈ എടുത്തു. ആദ്യം അവൻ വഴങ്ങുന്നു എന്ന് മാത്രം ആണ് തോന്നിയത് . പക്ഷെ ചൂടു പിടിച്ചപ്പോൾ എന്നെക്കാൾ ആവേശം അവനായിരുന്നു. രാത്രിയുടെ ഏതോ യാമത്തിൽ ഞങ്ങൾ ഇണ ചേർന്ന് തളർന്നു വീണുറങ്ങി.
രണ്ടു ദിവസം കഴിഞ്ഞു രാത്രി അവൻറെ ഫോണ്‍ വന്നു അടക്കിയ സ്വരത്തിൽ അവൻ ചോദിച്ചു..
"ഞാൻ അങ്ങോട്ട് വരട്ടേ ടാ.."
എനിക്ക് കാര്യം പിടികിട്ടി
"ഇപ്പൊ വേണ്ട, നാളെ ആകാം ഞാൻ ഉറങ്ങാൻ പോകുന്നു.. ഉറക്കം വന്നാൽ പിന്നെ എനിക്ക് ഒന്നും പറ്റില്ല.."
മറുവശത്ത് നിന്ന് യാചന പോലെ
"പ്ലീസ്ടാ, ഒരു അര മണിക്കൂർ.. അത് കഴിഞ്ഞു ഉറങ്ങാം..
എടാ.... പെട്ടെന്ന് ആകാമെടാ.. പ്ലീസ്.."
എനിക്ക് ചിരി വന്നു പോയി. ഞാൻ സമ്മതിച്ചു. പിന്നീട് പലപ്പോഴും ഞങ്ങൾ ഒന്നിച്ചു. അവനു റൂം മേറ്റ് ഉള്ളത് കൊണ്ട് എൻറെ മുറി ആണ് സംഗമ വേദി.
കഴിഞ്ഞ മാസം അവൻ യുഎസ്സിൽ ജോലി കിട്ടി പോയി. എയർപോർടിൽ യാത്ര ആക്കി തിരിച്ചു വരുമ്പോൾ എന്തോ ഒരു നഷ്ടബോധം. നഷ്ടപ്പെട്ട സ്വർഗങ്ങൾ അല്ലെങ്കിൽ നഷ്ടപ്പെടുത്തിയ സ്വർഗങ്ങൾ ഓർത്ത് ആവാം....
എൻറെ ജീവിതത്തിൽ കിട്ടിയ മധുരം പലപ്പോഴും നിങ്ങളോട് പങ്കുവെച്ച ഞാൻ ഇതും പങ്കു വെച്ചില്ലെങ്കിൽ അത് ഒരു ആത്മവഞ്ചന ആകും എന്ന തോന്നൽ എന്നെ അലട്ടുന്നു. ആ അലട്ടു തീർക്കാൻ ആണ് ഇത് എഴുതിയത്. നിങ്ങളുടെ സമയം നഷ്ടപ്പെടുത്തിയത് ക്ഷമിക്കുക.
September 19, 2015
❤️❤️❤️
ReplyDelete