സര്‍ക്കാര്‍ കാര്യം മുറപോലെ എന്നല്ലേ.. അതില്‍ ഒട്ടും പതിരില്ല. അത് അതിന്റെ വഴിയെ തന്നെ പോകും. നമ്മള് വഴിതിരിച്ചു വിടാന്‍ ശ്രമിച്ചാലും നടക്കില്ല. ഞാന്‍ പറഞ്ഞു വരുന്നന്നു ലോകകാര്യങ്ങള്‍ ഒന്നും അല്ല, എന്റെ കാര്യം തന്നെ. കഴിഞ്ഞ വെള്ളിയാഴ്ച പെട്ടന്ന് തിരുവനന്തപുരത്തുനിന്നും മെസ്സേജും ഒപ്പം വിളിയും വന്നു, നാളെ അത്യാവശ്യം വന്നെ പറ്റൂ.. അര്‍ജെന്റ്റ് മീറ്റിംഗ് ആണ്. ഞാന്‍ ഇത് ഏതുനിമിഷവും പ്രതീക്ഷിച്ചു ഇരുന്നതാണ്. എന്നാലും പെട്ടന്ന്.. പക്ഷെ റെയില്‍വേ നമ്മുടെ കയ്യില്‍ അല്ലല്ലോ, ഞാന്‍ വിചാരിക്കുമ്പോള്‍ റിസര്‍വേഷന്‍ കിട്ടാന്‍. ഇതൊന്നും ഒരു പുത്തരി അല്ലാത്തതുകൊണ്ട് സ്ഥിരം പല്ലവി തന്നെ ഞാനും പാടി. രാത്രി നേരെ തൃശൂര്‍ വരിക, അവിടെനിന്നും ഏതെങ്കിലും സീറ്റ് കിട്ടുന്ന ട്രെയിനില്‍ കയറുക. മാത്രമല്ല തൃശൂര്‍ എനിക്കു എപ്പോഴും പ്രിയപ്പെട്ട ഒരു സ്ഥലം ആണ്. അവിടെ വന്നാല്‍ എന്തെങ്കിലും ഒക്കെ തടയാതിരിക്കില്ല, അതുതന്നെ. സ്റ്റാന്‍ഡില്‍ ബസ് ഇറങ്ങിയപ്പോള്‍ തന്നെ പതിനൊന്നു മണി കഴിഞ്ഞു. നല്ല വിശപ്പ്.. ഒരു ഹോട്ടലില്‍ കയറി പൊറോട്ടയും ചിക്കനും കഴിച്ചു. അല്ല കഴിച്ചു എന്നു വരുത്തി. ഒരു നഗ്ന സത്യം പറയട്ടെ.. ആരും പിണങ്ങരുത്. കോഴിക്കോട്ടുകാര്‍ക്ക് മറ്റെവിടെ നിന്നും ഭക്ഷണം കഴിച്ചാലും സ്വന്തം നാടിനെക്കാള്‍ മികച്ച രുചി കിട്ടില്ല. അത് ഒരു സത്യം മാത്രമല്ല ഒരു സ്വകാര്യ അഹങ്കാരം കൂടിയാണ്. അതൊക്കെ പോകട്ടെ.. നിങ്ങള്‍ കാത്തിരിക്കുന്നത് എന്റെ ഈ കത്തി കേള്‍ക്കാന്‍ അല്ലല്ലോ.. പിന്നെ നിങ്ങള്‍ ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുകയും വേണ്ട.. ഉള്ളതു പറയാമല്ലോ, വലിയ കാര്യങ്ങള്‍ ഒന്നും നടന്നില്ല, അതുതന്നെ.
ഒരു പതിനൊന്നരയോടെ റെയില്‍വേ സ്റ്റേഷനില്‍ എത്തി.. അമൃത പത്തുമിനിറ്റ് ലേറ്റ് ആണ്. എനിക്കു ഒട്ടും തിരക്കില്ല.. അമൃത കിട്ടിയില്ലെങ്കില്‍ മാവേലി.. അതും ഇല്ലെങ്കില്‍ മലബാര്‍.. തുടങ്ങി നിര നിരയായി തിരുവനതപുരതെക്ക് ട്രെയിനുകള്‍ ഉണ്ടല്ലോ.. ഏതെങ്കിലും മതി.. എന്താണെന്നറിയില്ല തൃശൂര്‍ എത്തിയാല്‍ എനിക്കു മൂത്രശങ്ക അല്പം കൂടും. ബസ് സ്റ്റാന്‍ഡില്‍ ഒന്നു പോയതാണ്.. എന്നിട്ടും ശങ്ക തീരുന്നില്ല. വീണ്ടും ഒന്നാം പ്ലാറ്റ്ഫോംമിന്റെ ഇടത്തെ അറ്റത്തേക്ക് പോയി.. അവിടെ അല്പം ഇരുള് ഉള്ളതാണ്, മാത്രമല്ല അവിടെ നേരത്തെയും 'കാര്യങ്ങള്‍' നടന്നിട്ടുള്ളതും ആണ്. അതുകൊണ്ട് തന്നെ അങ്ങോട്ടു പോകാന്‍ ഒരു 'ടെമ്പ്ടെഷന്' എനിക്കു കൂടും. ഒന്നു പോയി നോക്കി. പിറകെ ഒരു പയ്യന് വരുന്നുണ്ട്, മനസ്സില്‍ ഒരു നേരിയ പ്രതീക്ഷ. പക്ഷെ അവന് അധികം മുന്നോട്ടു വരാതെ അവിടെ തന്നെ കാര്യം സാധിച്ചു. നിരാശ. വിചാരിച്ച രീതിയില്‍ ഒന്നും ഇല്ല. നിറയെ വെളിച്ചം. മാത്രമല്ല രണ്ടാം പ്ലട്ഫോം നിറയെ ഈ അറ്റം വരെ ആരെങ്കിലും ഒക്കെ ഉണ്ടുതാനും. തിരികെ വന്നു. കുറെ നേരം വാട്ട്സ് ആപ്പില്‍ സമയം കടത്തി.. പക്ഷെ കൊതുക് ഇരിക്കാന്‍ സമ്മതിക്കുന്നില്ല. വീണ്ടും ശങ്ക ഉണ്ടോ എന്നൊരു സംശയം. ഏതായാലും തീര്‍ത്തുകളയാം എന്നുകരുതി വീണ്ടും പ്ലാറ്റ്ഫോംമിന്റെ അറ്റത്തേക്ക് പോയി.. അവിടെ ചെറിയ ഇരുളില്‍ ഒരാള്‍ നില്ക്കുന്നു. കയ്യില്‍ ഒരു കുപ്പിവെള്ളവും ഉണ്ട്. ഇത്തവണ ഞാന്‍ കൂടുതല്‍ ദൂരത്തേക്കു പോയില്ല. അയാള്‍ കാണ്‍കെ സീബ് തുറന്നു.. കുഴപ്പമില്ല.. തോണി കടവിലേക്ക് അടുക്കുന്ന സാധ്യത കാണുന്നുണ്ട്.. ഞാന്‍ അയാള്‍ കാണ്‍കെ ചെക്കനെ പുറത്തിട്ടു നന്നായി ഒന്നു കുടഞ്ഞു.. ഞാന്‍ പതിയെ അടുത്തേക്ക് നടന്നു.. അയാള്‍ക്കും കാലിടയില് നല്ല ചൊറിച്ചില്‍. ഇനി കൂടുതല്‍ ആലോചിക്കാന്‍ ഒന്നും ഇല്ല.. അടുത്തേക്ക് നീങ്ങി നിന്നു.. അടുത്ത പ്ലാറ്റ് ഫോമില്‍ കുറച്ചു ചെക്കന്മാര് ഇരിപ്പുണ്ട്. അവര്‍ വലിയ സംസാരത്തില്‍ ആണ്. പക്ഷെ നോക്കിയാല്‍ മനസിലാകും. ഞാന്‍ അയാളെ ഒന്നു നോക്കി.. വലിയ ഉയരം ഇല്ല.. ഒരു ചെറുപ്പക്കാരന്.. വെൽ ഡ്രസ്സ്ഡ് ആണ്. ഏകദേശം ഒരു മുപ്പതു വയസുകാണും. അല്പം ചബ്ബി ആണ്. ഇരു നിറം. അധികം കട്ടിയില്ലാത്ത മീശ. നല്ല തുടുത്ത കവിളുകള്‍.. ഒപ്പം നല്ല മദ്യത്തിന്റെ ഗന്ധം. കക്ഷി നല്ല വെള്ളത്തില്‍ ആണന്നത് എനിക്കു കൂടുതല്‍ ഉത്സാഹം നല്കി. ഞാന്‍ പതിയെ ഒന്നു ചിരിച്ചിട്ട് സാധനം പുറത്തേക്കിട്ടു. അയാള്‍ എന്റെ മുഖത്തേക്കും സാധനത്തെലും ഒന്നു മാറി മാറി നോക്കിയിട്ട് നേരെ എന്റെ ചെക്കനെ കയറി പിടിച്ചു പതിയെ തലോടി.. അല്പനേരം അത് തുടര്‍ന്നു.. ഞാന്‍ പതിയെ അയാളുടെ പാന്റ്സിന്റെ മുഴപ്പില്‍ തലോടി.. ഫുള്‍ കമ്പി അല്ല. ഞാന്‍ സീബ് തുറന്നു അയാള്‍ അവനെ പുറത്തേക്കു ഇട്ടുതന്നു. ഫുള്‍ തോലികൊണ്ട് മൂടി കുറച്ചു തൊലി പുറത്തേക്കു നീണ്ടു കിടക്കുന്നു. എനിക്കു മകുടം മൂടി പുറത്തേക്കു തൊലി കിടക്കുന്നത് കാണാനും ഒപ്പം കടിച്ചു വലിക്കാനും ഇഷ്ടമാണ്. എന്റെ ഒരു ഫ്രണ്ട് ഉണ്ട് അവനും ആയി കൂടുമ്പോള്‍ ഞാന്‍ അവന്റെ പുറത്തേക്കുള്ള തൊലി വായിലിട്ടു കടിച്ചു വലിക്കാറുണ്ട്.. എന്തോ എനിക്കു അത് വലിയ ഇഷ്ടം ആണ്. ഞാന്‍ അയാളുടെ തൊലി പതിയെ കൈകൊണ്ടു വലിച്ചു.
'നമുക്കു അല്പം മാറിനിന്നാലോ..?'
ഞാന്‍ മനസ്സില്‍ വിചാരിച്ചത് അയാള്‍ ശുദ്ധ തൃശൂര്‍ ഭാഷയില്‍ എന്നോടു ചോദിച്ചു..
'വരൂ..'
ഞാന്‍ അയാളെയും കൊണ്ട് മുന്നോട്ടു നടന്നു.. നല്ല വെളിച്ചം ഉണ്ട് എന്നാലും ആരും അടുത്തില്ലാത്തതും ഒപ്പം കാണാനും കഴിയാത്ത ഒരിടത്തേക്ക് നിന്നു.. മുന്നില്‍ നിറയെ കാടുപിടിച്ച് കിടക്കുന്നു. ഞങ്ങള്‍ വീണ്ടും സാധനം പുറത്തിട്ടപ്പോഴേക്കും കാട്ടിനുള്ളില്‍ നിന്നും നായയുടെ കുര... ഇവിടം ശരിയാകില്ല.. അവരുടെ സ്വകാര്യ ഇടത്തേക്ക് നമ്മള് കയറിചെല്ലുന്നത് ശരിയല്ലല്ലോ.. ഞങള്‍ വീണ്ടും മുന്നിലേക്ക് നടന്നു.. അപ്പോഴേക്കും ഒരു ഗുഡ്സ് വന്നു.. അത് മൂന്നാം പ്ലട്ഫോം മില്‍ ഞങ്ങളെയും കടന്നു കുറച്ചു മുന്നിലേക്ക് നിന്നു.. ഞങ്ങള്‍ വീണ്ടും അഴിച്ചു പുറത്തിട്ടു. അയാള്‍ എനിക്കു പതിയെ പിടിച്ചും തലോടിയും നിന്നു.. ഇടയ്ക്കു കൈയിലിരുന്ന വെള്ളം കൊണ്ട് സ്വന്തം സാധനം കഴുകി.. ഇടയ്ക്കു എന്റെ ചെക്കനിലും കുറച്ചു വെള്ളം ഒഴിച്ചു തന്നു.. തണുത്ത വെള്ളം വീണപ്പോള്‍ ഒരു പ്രത്യേക സുഖം. ഞാന്‍ ജീന്‍സ് അല്പം നന്നായി അഴിച്ചു താഴ്ത്തി കൊടുത്തു.. അയാള്‍ എന്റെ മുട്ടകള്‍ രണ്ടും തലോടി സുഖിപ്പിച്ചു.. എല്ലാം തികച്ചും മൃദുവായി.. ഞാന്‍ നന്നായി സുഖിച്ചു നിന്നു.. അല്പം കഴിഞ്ഞു അയാള്‍ എന്റെ ചെക്കനെ ഒന്നു നന്നായി കഴുകിതന്നു.. ഒപ്പം റയിലില്‍ നിന്നും സൈഡിലെക്കു അല്പം ഇറങ്ങി നിന്നു.. ചുറ്റും നല്ല പ്രകാശം ഉണ്ടെങ്കിലും അടുത്തെങ്ങും ആരും ഇല്ലാത്തതു കൂടുതല്‍ ധൈര്യം നല്കി.. ഞാനും അയാള്‍ക്കൊപ്പം സൈഡിലെക്കു ചെന്നു.. അയാള്‍ പൊടുന്നനെ കുനിഞ്ഞു നിന്നു എന്റെ കുട്ടനെ വായിലാക്കി നുണയാന്‍ തുടങ്ങി.. നല്ല സുഖം.. തൊട്ടടുത്ത് റെയില്‍വേയുടെ ഏതോ electrical junction box ആണെന്ന് തോന്നുന്നു അല്പം ഉയരത്തില്‍ സ്ലാബ് ഇട്ടു ഉയര്‍ത്തി വച്ചിരിക്കുന്നു..
'ഞാന്‍ ഇതിന്റെ മുകളില്‍ കയറി നില്ക്കട്ടെ..?' അയാളോട് ചോദിച്ചു..
മറുപടിക്കു കാക്കാതെ ഞാന്‍ ആ ബോക്സ്നു മുകളില്‍ കയറി നിന്നു.. അയാള്‍ക്ക് നീളം കുറവായതുകൊണ്ട് എന്റെ കാലിട നേരെ അയാളുടെ മുഖത്തിന് നേരെ ആയി.. അയാള്‍ വലിയ ഇഷ്ടത്തോടെ അവനെ വീണ്ടും വായിലേക്കിട്ടു.. വളരെ മൃദുവായി ആ വഴുവഴുപ്പുള്ള വായില്‍ അവന് ഒരു പ്രതേക സുഖം അറിഞ്ഞു.. അല്പം പോലും പല്ലു തട്ടാതെ വായ അധികം മുറുക്കാതെ ഒരു പ്രത്യേക രീതിയില്‍ അയാള്‍ നുണഞ്ഞു.. ഈ രീതിയില്‍ ആരും തന്നെ എനിക്കു ഈ അടുത്തിടെ ഒന്നും വായിലിട്ടു സുഖിപ്പിച്ചു തന്നിട്ടില്ല.. എന്റെ ബോല്‍സ് രണ്ടും പതിയെ നുണഞ്ഞു.. ഇടയ്ക്കു ഇടയിലേക്ക് നാക്കു കയറ്റാനും മറന്നില്ല. അയാള്‍ വായ തുറന്നു എന്റെ ചെക്കനെ കടവരെ ഉള്ളിലാക്കി നുണയാന്‍ തുടങ്ങി.. ഓ. ഓ.. വല്ലാത്ത സുഖം തലയില്‍ നിന്നും അരിച്ചിറങ്ങാന്‍ തുടങ്ങി.. ഞാന്‍ അയാളുടെ തല ചേര്‍ത്തുപിടിച്ചു ഉള്ളിലേക്ക് പതുക്കെ അടിച്ചു തുടങ്ങി.. അയാള്‍ ഇതിനിടയില്‍ സ്വന്തം സാധനം പുറത്തിട്ടു അടി തുടങ്ങിയിരുന്നു. ഞാന്‍ അയാളുടെ തല എന്റെ ഉള്ളിലേക്ക് ചേര്‍ത്തമര്‍ത്തി.. എന്റെ ചെക്കന് അയാളുടെ വായില്‍ എവിടെക്കോ കയറിപോയി.. അയാള്‍ വീണ്ടും കൊതിയോടെ എന്റെ മകുടത്തിലെ തൊലി മാറ്റി മകുടം മാത്രം വായില്‍ വച്ചു നുണഞ്ഞു.. വിടവില്‍ നാവുരച്ചു എന്നെ കൂടുതല്‍ സുഖിപ്പിച്ചു. വായ നിറയെ തുപ്പല് വച്ചുകൊണ്ട് എന്റെ മുട്ടകള്‍ രണ്ടും വീണ്ടും നുണഞ്ഞു തുടങ്ങി.. അത് എനിക്കു കൂടുതല്‍ രസം പകര്‍ന്നു. ഞാന്‍ എന്റെ ചെക്കനെ അവന്റെ വായിലേക്കു കയറ്റി വച്ചു.. ഉള്ളിലേക്ക് ആഞ്ഞടിച്ചു.. എനിക്കു പാലഭിഷേകതിനുള്ള സമയമായി. അവന്റെ തല ഉള്ളിലേക്ക് ചേര്‍ത്തുപിടിച്ചു ഒന്നുകൂടി ഊരി അടിച്ചു.. എന്റെ ചെക്കന് അവന്റെ വായിലേക്കു പാല്കുടം കമിഴ്ത്തി.. അല്പനേരം അങ്ങനെ നിന്നു.. അയാള്‍ അതിനിടയില്‍ സ്വന്തം സാധനം അടിച്ചു കൊണ്ടിരുന്നു. മദ്യപിച്ചതിനാലാകാം അയാള്‍ക്ക് ഉടനെ ഒന്നും പോകും എന്നു തോന്നിയില്ല. അമൃത ഇതിനിടയില്‍ അനൌണ്സ് ചെയ്തിരുന്നു.
'എന്റെ ട്രെയിന്‍ അനൌണ്സ് ചെയ്തു.. ഞാന്‍ പോകട്ടെ..'
അയാള്‍ ഒന്നും മിണ്ടാതെ തല കുലുക്കി.. അമൃത ദൂരെനിന്നും വരുന്ന വെളിച്ചം കണ്ടു. ഞാന്‍ കഴുകാതെ തന്നെ ചെക്കനെ ഉള്ളിലേക്കിട്ടു പ്ലട്ഫോമിലേക്ക് ഓടി.
No comments:
Post a Comment